08:16pm 10 May 2026
NEWS
വേലോത്സവത്തിലൂടെ അഡ്വ. പാലൂർ രാജ്‌കുമാർ അഭിനയത്തിൽ സജീവമാകുന്നു
10/05/2026  11:56 AM IST
നാസർ
വേലോത്സവത്തിലൂടെ അഡ്വ. പാലൂർ രാജ്‌കുമാർ അഭിനയത്തിൽ സജീവമാകുന്നു

മുംബൈ: പ്രശസ്ത സംവിധായകനായ പി.ചന്ദ്രകുമാറിന്റെ പുതിയ ചിത്രമായ വേലോത്സവത്തിലൂടെ ചലച്ചിത്ര ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് മുംബൈ മലയാളികളുടെ പ്രിയപ്പെട്ട അഡ്വ. പാലൂർ രാജ്കുമാർ . മഹാരാഷ്ട്രയിലെ സ്ഥിരം നാടക വേദികളിലും സാംസ്കാരിക ഇടങ്ങളിലും നിറ സാന്നിധ്യമായ രാജ്കുമാർ ജോലി തിരക്കിനിടയിലും സാംസ്കാരിക പ്രവർത്തനത്തിനും അഭിനയത്തിനും സമയം കണ്ടെത്തുകയാണ്.  ഒരു കലാകുടുംബത്തിൽ പിറന്ന രാജ്കുമാർ ശാസ്ത്രീയസംഗീതം, അഭിനയം, കൈകൊട്ടിക്കളി എന്നിവയിൽ പ്രതിഭാധനയായിരുന്ന അമ്മ ജാനകിയമ്മ കുഞ്ഞമ്മ തിരുവിതാംകൂർ രാജവംശത്തിന്റെ അംശമായ ചെങ്ങന്നൂർ വഞ്ഞിപ്പുഴമഠം കൊട്ടാരത്തിലെ വലിയകോയിത്തമ്പുരാന്റെ പേരക്കുട്ടി. ചെറുപ്പത്തിലേ അവർ അഭിനയത്തിനും ഗാനാലാപനത്തിനുമുള്ള പുരസ്‌കാരം മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിൽ നിന്നും നേടിയിരുന്നു.രാജ്‌കുമാറിന്റെ പിതാവ് കോട്ടയം ജില്ലയിൽ പാലായ്ക്ക ടുത്ത് തിടനാട് പാലൂർ കുടുംബത്തിൽ ചിത്രകാരൻ  രാമൻ നായർ. അദ്ദേഹം ചിത്രകലാ അദ്ധ്യാപകനുമായിരുന്നു. രാജ്‌കുമാറിന്റെ സഹോദരങ്ങളും സംഗീതം, അഭിനയം എന്നിവയിൽ മികവ് കാട്ടി. ആദ്യ ഗുരുക്കന്മാരായ മാതാപിതാക്കൾ കടന്നു പോയെങ്കിലും ഏത് ചുവട് വയ്പ്പിലും പ്രാതസ്മരണീയർ.ബാല്യത്തിൽ ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം എന്നിവ  പൊൻകുന്നം വാസുദേവനിൽ നിന്നും അഭ്യസിച്ചു. ശാസ്ത്രീയ നൃത്തം,നാടോടി നൃത്തം എന്നിവ  ആലപ്പി പദ്മനാഭൻ, മകൾ കുമാരി ജഗദമ്മ പിന്നീട് കാരാപ്പുഴ ദിവാകർ എന്നിവരിൽ നിന്നും അഭ്യസിച്ചു വേദികളിൽ ഇതൊക്കെ അവതരിപ്പി ച്ചുവന്നു. സ്കൂൾ, കോളേജ് തലം വരെ അവയിൽ മികച്ച പ്രകടനം നടത്തി പ്രശംസ നേടി. ഗാനമേള മുതൽ നാടകം-രചന, ഗാനരചന, അഭിനയം എല്ലാം കൗമാരം മുതൽ തുടർന്നു. ഏറ്റവും ഹൃദ്യമായ ഓർമ്മ രാജ്‌കുമാറിന്റെ സംവിധാനത്തിൽ അമ്മയെ നാടകമത്സര ത്തിൽ അഭിനയിപ്പിച്ചു നല്ല നടിക്കുള്ള സമ്മാനം നേടാൻ കഴിഞ്ഞു എന്നതാണ്. പത്രമാസികകളിൽ കഥ,കവിത, ഹാസ്യകൃതി കൾ,പ്രബന്ധങ്ങൾ എന്നിവ തുടങ്ങി ചെറുപ്പത്തിലേ യുവസാഹിത്യകാരൻ എന്ന പേര് നേടി. കോട്ടയത്ത് എഞ്ചിനീയ റിoഗ് പഠിക്കുമ്പോൾ സാഹിത്യത്തിനുള്ള കോളേജിലെ രണ്ട് സമ്മാനങ്ങളും സർവ്വോദയനേതാവ്  എം. പി.മന്മഥനിൽ നിന്നും വാങ്ങിയപ്പോൾ അദ്ദേഹം വാത്സല്യത്തോടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു. പത്രങ്ങളിൽ ലേഖനങ്ങൾ, വാർത്തകൾ തുടങ്ങി കോളമിസ്റ്റ് എന്ന നിലയിലും എഴുത്ത് നാട്ടിൽ നിന്നേ ഉണ്ടായിരുന്നത് മുംബൈ നഗരത്തിൽ സ്ഥിരവാസമുറപ്പിച്ചതിനു ശേഷം പതിവാക്കി. ദീപികപത്രത്തിന്റെ ബോംബെ ലേഖകൻ, മുംബൈ കലാകൗമുദി കോളമിസ്റ്റ്, മുംബൈ ജ്വാല മാഗസിനിൽ " നിയമോപദേശം" തുടങ്ങി ഇപ്പോൾ അതിന്റെ ഓൺലൈൻ മാസികയിൽ പതിവായി എഴുതുന്നു.ബോംബെക്കാരനാകും മുൻപ് കോഴിക്കോട്ട് പ്രസിദ്ധമായ ഹോട്ടൽ മഹാറാണിയിൽ അസി. മാനേജറായി ജോലി ചെയ്യുമ്പോൾ മുതൽ സിനിമക്കാർ ഒത്തുകൂടു ന്ന അവിടെ വച്ച് തന്നെ അവരൊക്കെയായി പരിചയം ഉണ്ടായിരുന്നു വെങ്കിലും രംഗപ്രവേശം ഉണ്ടായത് ഏറെ വൈകിയാണ് "ഓരോന്നിനും അതിന്റെ സമയ മുണ്ടല്ലോ " എന്നാണ് അതേപ്പറ്റി പറയാനുള്ളത്.മുംബൈയിലെത്തി സ്വകാര്യ സ്ഥാപനങ്ങളി ലെ ഉത്തരവാദിത്വമുള്ള ജോലിയ്‌ക്കിടയിലും വീണ്ടും വിദ്യാഭ്യാസം തുടർന്നു. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയി ൽ എം. എ. ജയിച്ചു താനെ ലോകോളേജിൽ നിന്നും എൽ.എൽ.ബി. യും പാസ്സായികഴിഞ്ഞപ്പോൾ " ഇനിയെങ്കിലും " നിർത്തിക്കൂടെ എന്ന് അസൂയയോടെ ചോദിച്ച വരോട് പറഞ്ഞു :" വിവരമുണ്ടായെന്ന് തോന്നിയിട്ട് വേണ്ടേ? " ബോംബെ യൂണിവേഴ്സി റ്റിയിൽ നിന്നും എൽ.എൽ.എമ്മും കൂടി പാസ്സായിട്ടേ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചുള്ളൂ. അതും സ്വതന്ത്രമായി, അഖിലേ- ൻഡ്യാ തലത്തിൽ. മികച്ച വക്കീൽ എന്നതിനപ്പുറം ഫൈറ്റർ വക്കീൽ, വിട്ടുവീഴ്ച്ചയില്ലാത്ത സത്യസന്ധൻ വക്കീൽ എന്നിങ്ങനെ നല്ല കീർത്തി സമ്പാദിച്ചു. പരാജയങ്ങൾ ഉണ്ടായത് ജഡ്ജ്മാർ കൈക്കൂലി വാങ്ങിയപ്പോ ൾ മാത്രമാണെന്നാണ് രാജ്കുമാർ പറയുന്നത്. ക്ഷാത്രവീര്യവും ആരെയും വെറുതെ വിടാത്തവാശിയുംമൂലം ആ ജഡ്ജ്മാർ ക്കെതിരെയും പരാതികളുമായി പിന്നാലെ പോയിട്ടുണ്ട്.എത്ര ഉന്നത ബിരുദങ്ങൾ നേടിയിട്ടും കേരളത്തിൽ നിന്നും ടൈപ്പ് റൈറ്റിoഗ് പഠനത്തിൽക്കൂടി കിട്ടിയ അറിവുകൾ വിലപ്പെട്ട തായി കരുതുന്നു. ചെറുപ്പം മുതൽ കത്തുകൾ, ലേഖനങ്ങൾ ഒക്കെ എഴുതുമ്പോൾ ഈരാറ്റുപേട്ടയിലെ ഭാരത് ഇൻസ്റ്റിട്യൂട്ട് ഉടമയും പ്രിയപ്പെട്ട അദ്ധ്യാപകനുമായിരുന്ന ബാലകൃഷ്ണ മേനോനെ സ്മരിക്കാറുണ്ട്.പല സംഘടനകളുടെയും നിയമോപദേശകനും, അഭിഭാഷകനും ആണ്. വ്യക്തിഗത-കുടുംബ കൗൺസലിoഗ് സാമൂഹിക സേവനത്തിന്റെ ഭാഗമായി ഒരു സോഷ്യോളജിസ്റ്റ് എന്ന നിലയിൽ അദ്ദേഹം സൗജന്യമായി സേവനം ചെയ്‌തു വരുന്നു.താനെയിലും, മുംബൈയിലും ഉള്ള വിവിധ കലാ-സാഹിത്യ- സാംസ്കാരിക-ആത്മീയ- മതസൗഹാർദ്ദ കൂട്ടായ്മ കളിൽ നിരന്തരം സാന്നിദ്ധ്യവും, നേതൃത്വ വും പങ്കാളിത്തവുമായി വർത്തിക്കുന്നു. ഇന്റർനാഷണൽ കൂട്ടായ്മ യായ " ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ മഹാരാഷ്ട്ര ചാപ്റ്റർ, മുംബൈ- താനെ ഡിവിഷൻ പ്രസിഡന്റായ രാജ്‌കുമാർ മലനാട് എജ്യൂക്കേഷണ ൽ & വെൽഫെയർ അസോസിയേഷ(മേവ)ന്റെ സ്ഥാപകനും പ്രസിഡന്റുമായി താനെയിലെ പ്രമുഖ ഹൈസ്‌കൂളായ " വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളി " ന്റെ നേതൃത്വം വഹിക്കുന്നു. സിതാരാ ആർട്സ്,അക്ഷര കലാ സാoസ്‌കാരിക വേദി, മിത്രാ തിയേറ്റേഴ്സ് എന്നിവയ്ക്ക് പുറമേ പ്രശസ്തമായ മുംബൈ- താനെ വർത്തക് നഗർ  അയ്യപ്പ ക്ഷേത്രത്തിന്റെ സ്ഥാപക മെമ്പർ തുടങ്ങി താനെയിലെ " ഓൾ താനെ മലയാളി അസോസിയേഷൻ" (ആത്മ)സ്ഥാപക മെമ്പർ, മുംബൈയിലെ ഏറ്റവും വലിയതും പഴക്കമുള്ള തുമായ മലയാളി സംഘടനയായ ബോംബെ കേരള സമാജം (മാട്ടുംഗ) ലൈഫ് മെമ്പർ, മുംബൈ മുളുൺഡ് നായർ വെൽഫെയർ സൊസൈറ്റി ലൈഫ് മെമ്പർ എന്നിങ്ങനെ രാജ്‌കുമാർ കൈവയ്ക്കുകയും കാര്യക്ഷമമായി പ്രവർ ത്തിക്കുകയും ചെയ്യുന്ന രംഗങ്ങൾ നിരവധി.നിരവധി നാടകങ്ങൾ സ്വന്തമായി നിർമ്മാണം, രചന,ഗാനരചന, മുഖ്യവേഷങ്ങളിൽ അഭിനയത്തിലും മുന്നിട്ട് നിൽക്കുന്ന രാജ്കുമാർ അദ്ദേഹത്തിന്റെ മിക്ക നാടകങ്ങളുടെയും  സംവിധായകൻ  രാജേന്ദ്രൻ പടിയൂർ എന്ന വിവിധഭാഷാ നാടക- സീരിയൽ-സിനിമാ നടനും സംവിധായകനുമായ വലിയ കലാകാരനെയും, മലയാള ചലച്ചിത്ര തറവാട്ടിലെ വല്യേട്ടൻ  മധുവിനെയും പി. ചന്ദ്രകുമാറിനേയും ഗുരുക്കന്മാരായി കരുതി ആദരിക്കുന്നു. കൊട്ടാരക്കര, പ്രേംനസീർ, സത്യൻ, ശങ്കരാടി, ഒടുവി ൽ ഉണ്ണികൃഷ്ണൻ, തിലകൻ, ജഗതി ശ്രീകുമാർ, നെടുമുടി വേണു, മോഹൻലാൽ, മുരളി, മമ്മൂട്ടി, ബാലചന്ദ്ര മേനോൻ എന്നിവരെയും ആദരവോടെ  അഭിനയ മാതൃകകളായി കരുതുന്നു. വിവിധ ഭാഷകളിലായി ഏറ്റവുമധികം സിനിമകൾ കഥ, തിരക്കഥ, സംഭാഷ ണം,  നിർമ്മാണം, സംവിധാനം,സിനിമാട്ടോഗ്രഫി, എഡിറ്റിങ്, ഒരേ സിനിമയിൽ പല കഥാപാ ത്രങ്ങൾക്ക് വേണ്ടി ഡബ്ബിoഗ് എന്നിങ്ങനെ സകലകലാവല്ലഭനായി 14 വയസ് മുതൽ 57 കൊല്ലമായി നിലകൊള്ളുന്ന ഏക വിസ്മയകലാകാരൻ പി. ചന്ദ്രകുമാറിന്റെ ശിക്ഷണത്തിൽ ഫിലിം മേക്കിങ് എന്ന വിഷയ ത്തിൽ ആരംഭിച്ച ഓൺ- ലൈൻക്ലാസ്സിന്റെ ഏതാണ്ട് ഒരു പൂർണ്ണത യോടടുക്കുമ്പോൾഗുരുവിന്റെ സപ്തതിയോ ടനുബന്ധിച്ച് ഒരു സിനിമ നിർമ്മിക്കണം എന്ന് രാജ്‌കുമാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് മോഹം .സിനിമ ജീവശ്വാസവും ശിഷ്യർക്ക് സ്നേഹവാത്സല്യങ്ങളും ഒപ്പം വിനയത്തിനും അച്ചടക്കത്തിനും മാതൃക യുമായ ഗുരുവും ശിഷ്യരും ചേർന്ന്, ഒരു" സ്‌പെഷ്യലി ഏബിൾഡ് പെൺകുട്ടി " യുടെ കഥ ഗുരുവിന്റെ ഭാവനയിൽ രൂപപ്പെട്ടപ്പോൾസഹപാഠികൾക്കൊപ്പം"ഗീതിക" എന്ന ആ ചിത്രത്തിൽ വനത്തിലെ ഗോത്രമുഖ്യൻ"രാജ്ബാബാ" ആയി രാജ്‌കുമാർ അഭിനയിച്ചു. മറാഠി ഭാഷയിൽ എടുത്ത ചിത്രത്തിൽ മറാഠി ഭാഷയിൽ അദ്ദേഹം സ്വയം ഡബ്ബ് ചെയ്യുകയും ചെയ്തു.  ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.
പാലക്കാട് നെന്മാറ-വല്ലങ്ങി ഗ്രാമങ്ങളിലെ "വേല" എന്ന ആ നാടിന്റെ ഏറ്റവും അഭിമാനവും ആവേശവും പൂത്തുലയു ന്ന വികാരമായ മഹോത്സവവും ആ ജനതയുടെ ആരോഗ്യ കരമായ വാശിയോടെ യുള്ള, ഭൂമിയും ആകാശ വും പ്രകമ്പനം കൊള്ളി ക്കുന്ന അത്യന്തം അമ്പരപ്പും ആകാശം നിറയെ പൂത്തിരി പരത്തുന്നതുമായ വെടിക്കെട്ടും, ഒപ്പം ഗ്രാമത്തിലെ കർഷകരു ടെ കൃഷിയോടും ആ മണ്ണിനോടുമുള്ള അർപ്പണമനോഭാവവും ആദ്യമായി ഒരു ചലച്ചിത്ര ഭാഷ്യമായി പകർന്നാടുന്ന മലയാളം,തമിഴ് സംസ്കാ രവും ഭാഷയും ആനന്ദ വും, കണ്ണീരും, സ്നേഹവും, പകയും, കുൽസിത ബുദ്ധികളുടെ നുഴഞ്ഞു കയറ്റവും അന്നാട്ടിലെ നാട്ടുപ്രമാണി കുടുംബ ത്തിലെ രാജചന്ദ്ര മന്നാഡിയാർ എന്ന ഗംഭീരനായ കാരണവരെ വീഴ്ത്താനും ആ കുടുംബ ത്തെ തകർക്കാനും വിസ്തൃതമായി കിടക്കുന്ന വയലേലകൾ കൈവശ പ്പെടുത്തി അവിടെ വലിയ ബിസിനസ് പ്രോജെക്ട് കൊണ്ടുവരും എന്ന് വ്യാമോഹിപ്പിച്ച് ആ കുടുംബത്തെയും മണ്ണിനെ മാതാവായി സ്‌നേഹിച്ച കേരളത്തിന്റെ ഏറ്റവും വലിയ നെല്ലറയെ യും അർപ്പണബുദ്ധി യുള്ള കർഷകരെയും തകർക്കാനുള്ള വൻകിട ആസൂത്രണത്തെയും തകർത്തെറിയുന്ന, മണ്ണിന്റെ മണവും ഗുണവും അനുഭവവേദ്യ മാക്കുന്ന "വേലോത്സവം" എന്ന ചിത്രത്തിൽ സംവിധായകനെന്ന നിലയിലും ഒപ്പം സ്വന്തം ഉള്ളിലെ അഭിനയ ത്തിന്റെ അതുല്യമാതൃക പ്രകടമാക്കി  ചന്ദ്രകുമാർ തന്നെ ഭദ്രമായി രാജചന്ദ്ര മന്നാഡിയാരെ അനശ്വരമാക്കുന്നു.സിനിമ- സീരിയൽ നടീനടന്മാർക്കൊപ്പം പ്രഗത്ഭരായ പുതുമുഖ ങ്ങളുംമാറ്റുരയ്ക്കുന്ന, മത്സരബുദ്ധിയോടെ അഭിനയത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ പകർന്നാടുന്ന ഈ ചിത്രം അടുത്ത് തന്നെ രാജ്യത്തും പുറത്തുമുള്ള തിയേറ്ററുകളിൽ എത്തു മ്പോൾ,  ടോണി വയനാടിന്റെ ത്രസിപ്പി- ക്കുന്ന കഥയും, മലയാളം, തമിഴ് ഭാഷകളിലെ മികവുറ്റതും മനോഹരവു മായ ഗാനങ്ങൾ, നൃത്ത രംഗങ്ങൾ, അത്യന്തം സാഹസികമായ ഡ്യൂപ്പ്കാരില്ലാത്ത സ്റ്റണ്ട് രംഗങ്ങൾ, മികവാർന്ന ഫോട്ടോഗ്രഫി, എഡിറ്റിങ് എന്നിവ കൊണ്ട് വർണ്ണഭംഗിയോടെ സമ്പന്നമായ ഈ ചിത്രം ഉടനെ തമിഴ്നാട്ടിലും കേരളത്തിലും ഉടനെ പ്രദർശനത്തിനെത്തും.ഈ ചിത്രത്തിൽ സെമിവില്ലൻ കഥാപാത്രമായ അഡ്വ.നാരായണൻ മന്നാഡിയാർ എന്ന മുഖ്യ വേഷത്തിലാണ് അഡ്വ. പാലൂർ രാജ്‌കുമാർ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നത്. വേലോത്സവത്തിനു ശേഷം നിരവധി പ്രോജക്റ്റുകളിലൂടെ മലയാള സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ്  അഡ്വ. പാലൂർ രാജ്കുമാർ.മുംബൈ താനെ, വർത്തക് നഗറിൽ സ്ഥിരവാസമായ അഡ്വ. പാലൂർ രാജ്‌കുമാറിന്റെ പത്നി സരോജ നായർ ഇംഗ്ലീഷ്, ഫിലോസഫി എം. ഏ., ബി.എഡ്. എന്നിവയിൽ ഉന്നത യോഗ്യതകൾ ഉള്ള അദ്ധ്യാപിക ആയിരുന്നു.  യശ:ശരീരനായ പ്രശസ്ത സംവിധായകൻ അരവിന്ദൻ അവരുടെ കുടുംബബന്ധു (മാതുലൻ)ആണ്.മൂത്തമകൻ സൂരജ് രാജ്‌കുമാർ നായർ, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. അച്ഛന്റെയൊപ്പം ഗാനമേളകളിൽ ഗായകനായി. ഫിലോസഫി ബിരുദം നേടിക്കഴിഞ്ഞു സൗണ്ട് എഞ്ചിനീയറിoഗ് പഠിച്ച് മികച്ച സൗണ്ട് ഡിസൈനർ ആയി സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇളയമകൻ സുജയ് രാജ്‌കുമാർ നായർ, മാസ് മീഡിയ ബിരുദം (ബി.എം.എം.)പാസ്സായി " മേപ്പിൾ ലീഫ് പ്രൊഡക്ഷൻസ് " എന്ന സ്വന്തം പാരലൽ ബിസിനസ്സി നൊപ്പം ഗോവയിൽ ഒരു ഇന്റർനാഷണൽ ബിസിനസ് സ്ഥാപനത്തി ൽ കോ-ഓർഡിനേറ്ററായി ജോലിചെയ്യുന്നു. ഷോർട്ട് ഫിലിമുകൾക്ക് ബോംബെ, ജലന്ധർ യൂണിവേഴ്സിറ്റികളുടെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വേലോത്സവം (മലയാളം), പുത്തൻ പുതുനേരം (തമിഴ് ), ഗീതിക (മറാഠി ) എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നതോടെ അഡ്വ. പാലൂർ രാജ്കുമാർ ചലച്ചിത്ര ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img